Tue, 28 October 2025
Facebook X Instagram Youtube
ad

ADVERTISEMENT

Filter By Tag : Digital Survey

Thiruvananthapuram

ഡി​ജി​റ്റ​ൽ സ​ർ​വേ സ്‌​കെ​ച്ച് കൂടി വേണം; ആധാരമെഴുത്ത് പ്രതിസന്ധിയിലെന്ന്

നെ​ടു​മ​ങ്ങാ​ട് : ഡി​ജി​റ്റ​ൽ സ​ർ​വേ സ്ക്കെ​ച്ച് ആ​ധാ​ര​ത്തോ​ടൊ​പ്പം ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന പു​തി​യ പ​ദ്ധ​തി ആ​ധാ​രം എ​ഴു​ത്ത് മേ​ഖ​ല​യി​ൽ പ്ര​തി​സ​ന്ധി സൃ​ഷ്ടി​ക്കു​ന്ന​താ​യി പ​രാ​തി. റ​വ​ന്യു വ​കു​പ്പും ര​ജി​സ്ട്രേ​ഷ​ൻ വ​കു​പ്പും ത​മ്മി​ൽ ഏ​കോ​പ​ന​മി​ല്ലാ​ത്ത​താ​ണ് പ്ര​തി​സ​ന്ധി​ക്ക് കാ​ര​ണ​മെ​ന്ന് ആ​ധാ​ര​മെ​ഴു​ത്തു​കാ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.​

കൈ​മാ​റ്റം ചെ​യ്യേ​ണ്ട വ​സ്തു​വി​ന് ഫെ​യ​ർ വാ​ല്യൂ അ​നു​സ​രി​ച്ച് ഉ​ള്ള മു​ദ്ര​പ​ത്ര​വും ര​ജി​സ്ട്രേ​ഷ​ൻ ഫീ​സും ഓ​ൺ​ലൈ​നാ​യി അ​ട​ച്ച് ആ​ധാ​രം ത​യ്യാ​റാ​ക്കി സ​ബ് ര​ജി​സ്ട്രാ​ർ ഓ​ഫീ​സി​ൽ ആ​ധാ​രം ഹാ​ജ​രാ​ക്കി​യ​പ്പോ​ഴാ​ണ് വി​ല്ലേ​ജ് ഓ​ഫീ​സി​ൽ നി​ന്നു​ള്ള ഡി​ജി​റ്റ​ൽ സ​ർ​വേ സ്കെ​ച്ച് ഇ​ല്ലാ​തെ ആ​ധാ​രം ര​ജി​സ്റ്റ​ർ ചെ​യ്യാ​ൻ പ​റ്റി​ല്ലെ​ന്ന കാ​ര​ണം പ​റ​ഞ്ഞ് സ​ബ് ര​ജി​സ്ട്രാ​ർ​മാ​ർ ആ​ധാ​രം ര​ജി​സ്റ്റ​ർ​ചെ​യ്യാ​തെ തി​രി​കെ വി​ടു​ന്ന​ത്.

വി​ല്ലേ​ജ് ഓ​ഫീ​സ​ർ​മാ​ർ​ക്ക് ഡി​ജി​റ്റ​ൽ സ​ർ​വേ സ്ക്കെ​ച്ച് കൊ​ടു​ക്കാ​നു​ള്ള അ​ധി​കാ​രം ന​ൽ​കി​യി​ട്ടി​ല്ലെ​ന്നാ​ണ് വി​ല്ലേ​ജ് ജീ​വ​ന​ക്കാ​ർ പ​റ​യു​ന്ന​ത്. ത​യ്യാ​റാ​ക്കി​യ ആ​ധാ​ര​ങ്ങ​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​ൻ സാ​ധി​ക്കു​ന്നി​ല്ലെ​ന്ന​താ​ണ് എ​ഴു​ത്തു​കാ​രും ഇ​ട​പാ​ടു​കാ​രും നേ​രി​ടു​ന്ന പ്ര​തി​സ​ന്ധി.​

ഡി​ജി​റ്റ​ൽ സ​ർ​വേ പൂ​ർ​ത്തി​യാ​യ വി​ല്ലേ​ജു​ക​ളി​ൽ ഉ​ള്ള​വ​സ്തു​ക്ക​ൾ കൈ​മാ​റ്റം ചെ​യ്യു​മ്പോ​ൾ ഡി​ജി​റ്റ​ൽ സ​ർ​വേ സ്കെ​ച്ച് വെ​ച്ച് ആ​ധാ​രം ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​തി​ന് മു​മ്പ് ര​ജി​സ്ട്ര​ഷ​ൻ-​റ​വ​ന്യു വ​കു​പ്പു​ദ്യോ​ഗ​സ്ഥ​രു​ടെ​യും ആ​ധാ​രം എ​ഴു​ത്ത് പ്ര​തി​നി​ധി​ക​ളു​ടെ​യും സം​യു​ക്ത യോ​ഗം വി​ളി​ച്ചു കൂ​ട്ട​ണ​മെ​ന്നും ആ​വ​ശ്യം ഉണ്ട്.

ആ​ധാ​ര​ങ്ങ​ൾ ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന​തി​ലെ ദു​രൂ​ഹ​ത നീക്കണമെന്നും ര​ജി​സ്ട്രേ​ഷ​ൻ മേ​ഖ​ല​യി​ലെ പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്ക​ണ​മെ​ന്നും ഓ​ൾ കേ​ര​ളാ ഡോ​ക്യു​മെ​ൻ​റ് റൈ​റ്റേ​ഴ്സ് ആ​ൻ​ഡ് സ്ക്രൈ​ബ്സ് അ​സോ​സി​യേ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.

Latest News

Up